Posted On
date_range Updated On
date_range ആന്‍റണി 28ന് മടങ്ങിയെത്തും
ന്യൂയോര്‍ക്: വിദഗ്ധ പരിശോധനകള്‍ക്കും ചികിത്സക്കുമായി അമേരിക്കയില്‍ എത്തിയ മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി 28ന് മടങ്ങിയെത്തും. പ്രശസ്തമായ റോച്ചസ്റ്റര്‍ മയോ ക്ലിനിക്കിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്‍. പ്രാഥമിക പരിശോധനയില്‍ ആശങ്കയുളവാക്കുന്ന ഒന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രി രമേശ് ചെന്നിത്തല, ആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണി, മകന്‍ അനില്‍ ആന്‍റണി എന്നിവർ ആന്‍റണിക്കൊപ്പമുണ്ട്.
മയോ ക്ലിനിക് ഇന്‍റര്‍നാഷനല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. അമിത്ഘോഷ്, ഭാര്യയും മലയാളിയുമായ ഡോ. കാര്‍ത്തിക ഘോഷ്, അര്‍ബുദ രോഗ ചികിത്സാ വകുപ്പ് മേധാവിയും മലയാളിയുമായ ഡോ. ഷാജി കുമാര്‍ എന്നിവരാണ് ആന്‍റണിയെ പരിശോധിക്കുന്നത്. യൂറോളജി, എന്‍േറാക്രൈനോളജി തുടങ്ങിയ വകുപ്പുകളുടെ പരിശോധനകളും പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.