തിരുവനന്തപുരം: ആർ.എസ്.എസിന്‍റെ കണ്ണൂർ ബൈഠക്കുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. അത്തരം തീരുമാനങ്ങൾ എടുത്തിട്ടില്ല. തീരുമാനങ്ങൾ എടുക്കുന്ന സഭയല്ല അവിടെ നടന്നത്. യാതൊരു അടിസ്ഥാനവും തെളിവും ഇല്ലാതെ നടക്കുന്ന പ്രചാരണം പൊതു സമൂഹവും മാധ്യമങ്ങളും തള്ളിക്കളയണമെന്ന് ഫേസ്ബുക്കിലൂടെ കുമ്മനം അഭ്യർഥിച്ചു .
ക്ഷേത്രപരിസരത്തെ ഇതര മതസ്ഥരുടെ കച്ചവടവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതായി പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. മാർക്സിസ്റ്റ് പാർട്ടി കാലങ്ങളായി നടത്തി വരുന്ന ഗീബൽസിയൻ പ്രചാരണങ്ങളുടെ വകഭേദം ആണിത്. ഏതു മതസ്ഥരുടെ ആരാധനാലായങ്ങളായാലും അതിന്‍റെ ഭാഗമായുള്ള പ്രദേശങ്ങളിൽ ആര് കച്ചവടം നടത്തണമെന്നതിൽ നിയമ വിധേയമായി തീരുമാനം എടുക്കേണ്ടത് ആ സ്ഥാപനങ്ങളുടെ ഭരണാധികാരികളാണ്. കാലങ്ങളായി അങ്ങനെ തന്നെയാണ്. ഇത് സംബന്ധിച്ച് താൻ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും കുമ്മനം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.