മുല്ലപ്പെരിയാർ ജലനിരപ്പ് 141.8 അടി; രണ്ട് ഷട്ടറുകൾ ഒരടി വീതം ഉയർത്തി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നാല് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് അധികൃതർ തുറന്നു. ഇതിൽ രണ്ട് ഷട്ടറുകൾ ഒരടി വീതവും രണ്ട് ഷട്ടറുകൾ അരയടി വീതവുമാണ് ഉയർത്തിയത്. സെക്കൻഡിൽ 1200 ഘനയടി വെള്ളം ഇടുക്കി ജല സംഭരണിയിലേക്ക് ഒഴുകുന്നത്.

നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.8 അടിയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 3200 ഘനയടിയുമാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ ഒരു ഷട്ടർ കൂടി തുറക്കാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് അറിയിച്ചു.

അണക്കെട്ടിന്‍റെ വ്യഷ്ടി പ്രദേശത്ത് നിന്നുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് രണ്ട് ഘട്ടങ്ങളായാണ് സ്പിൽവേ ഷട്ടറുകൾ തുറന്നത്. ആദ്യം രണ്ട് ഷട്ടറുകൾ തുറന്നു. എന്നാൽ, നീരൊഴുക്കിൽ കുറവ് വരാത്തതിനാൽ രണ്ട് ഷട്ടർ കൂടി തുറക്കുകയായിരുന്നു. പിന്നീട് രണ്ട് ഷട്ടറുകളുടെ ഉയരം അരയടിയിൽ നിന്ന് ഒരടിയിലേക്ക് ഉയർത്തി.

പെരിയാർ ഗ്രാമവാസികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആശങ്കക്ക് വകയില്ലെന്നും കൂടുതൽ ജലം ഒഴുക്കേണ്ടി വന്നാൽ മാത്രമേ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുള്ളൂവെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.