ചെന്നിത്തല അവധിയിൽ; ചുമതല ആര്യാടന്

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദേശത്ത് പോകുന്നതിനാൽ ഡിസംബർ 28 വരെ അവധിയിൽ പ്രവേശിച്ചു. വൈദ്യുതമന്ത്രി ആര്യാടൻ മുഹമ്മദ് ആഭ്യന്തര വകുപ്പിന്‍റെ ചുമതല നിർവഹിക്കും. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്‍റണിയോടൊപ്പം ചെന്നിത്തല അമേരിക്കയിലേക്കാണ് പോകുന്നത്. ആന്‍റണിയുടെ ചികിത്സാർഥമാണ് യാത്ര. ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് പുറപ്പെടും. 28വരെയുള്ള ചെന്നിത്തലയുടെ പരിപാടികൾ മാറ്റിവെച്ചതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.