Posted On
date_range Updated On
date_range ഉമ്മന്‍ ചാണ്ടിക്കു പകരം ചെന്നിത്തലയോ സുധീരനോ മുഖ്യമന്ത്രിയാവണം –പി.സി. ജോര്‍ജ്
കണ്ണൂര്‍: ഗീബല്‍സിനെ കടത്തിവെട്ടിയ ഉമ്മന്‍ ചാണ്ടിക്കു പകരം രമേശ് ചെന്നിത്തലയോ വി.എം. സുധീരനോ മുഖ്യമന്ത്രിയാകുന്നതാണ് കോണ്‍ഗ്രസിനു നല്ലതെന്നും അല്ളെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലായിരിക്കും പ്രധാന മത്സരമെന്നും പി.സി. ജോര്‍ജ്. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടെ കത്താണ് ഇപ്പോള്‍ കേരളത്തിലെ വാര്‍ത്ത. കത്തിന്‍െറ കാര്യം ചെന്നിത്തല നിഷേധിച്ചിരിക്കുന്നു. എന്നാല്‍, കത്തിലുള്ള കാര്യങ്ങള്‍ മുഴുവന്‍ സത്യമാണെന്ന് എല്ലാ കോണ്‍ഗ്രസ് നേതാക്കളും സമ്മതിച്ചിരിക്കുന്നു. എട്ടു മാസം മുമ്പുവരെ താന്‍ വിളിച്ചുപറഞ്ഞ കാര്യങ്ങളാണിത്. ഉമ്മന്‍ ചാണ്ടി ഒരു മിനിറ്റ് നേരത്തെ രാജി വെക്കുന്നോ അത്രയും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.