തൃശൂര്‍: തൃശൂരില്‍നിന്നും ബംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ഡീലക്സ് ബസിലെ ഡ്രൈവറും കണ്ടക്ടറും തമ്മില്‍ കൈയാങ്കളി. ചില്ല് തകര്‍ക്കല്‍ വരെയത്തെിയ സംഘര്‍ഷത്തിനൊടുവില്‍ എം പാനല്‍ ജീവനക്കാരനായ ഡ്രൈവറെ സര്‍വിസില്‍നിന്ന് നീക്കി. കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു.
വ്യാഴാഴ്ചയാണ് സംഭവം. മൈസൂര്‍ വഴി ബംഗളൂരുവില്‍ എത്തിയ ബസ് സാറ്റലൈറ്റില്‍ നിര്‍ത്തിയിട്ട നേരത്താണ് വഴക്കുണ്ടായത്. ഇരുവരും മദ്യപിച്ചിരുന്നതായി പറയുന്നു. ഡ്രൈവര്‍ എം.കെ. അനൂപ് ബസില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കണ്ടക്ടര്‍ എം. സതീഷ് ഡ്രൈവറോട് കാല് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ലത്രേ. ഇതോടെ കണ്ടക്ടര്‍ ഡ്രൈവറെ ചവിട്ടി. ഡ്രൈവര്‍ താഴെ വീണു. രോഷാകുലനായ ഡ്രൈവര്‍ എഴുന്നേറ്റ് കണ്ടക്ടറെ മര്‍ദിക്കുകയും കാബിന്‍െറ അകത്തേക്ക് തള്ളിയിട്ട് പൂട്ടുകയും ചെയ്തു. കാബിന്‍ തുറക്കാന്‍ കഴിയാതെ വന്നപ്പോള്‍ കണ്ടക്ടര്‍ ചില്ല് തകര്‍ത്ത് പുറത്തിറങ്ങി. മൊബൈല്‍ ഫോണില്‍ വഴക്ക് ചിത്രീകരിച്ച ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.