ചെര്‍പ്പുളശ്ശേരി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന ഇന്ത്യനൂര്‍ ഗോപി (പി. ഗോവിന്ദമേനോന്‍ -86) നിര്യാതനായി. വെള്ളിയാഴ്ച ഉച്ചക്ക് 1.30നാണ് മരണം.
കോട്ടക്കലിന് സമീപം ഇന്ത്യനൂരില്‍ എം.പി. നാരായണമേനോന്‍െറയും കൊറ്റക്കാട്ടെ കല്യാണി അമ്മയുടെയും മകനായാണ് ജനനം. 1947-48ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ‘52 മുതല്‍ 55 വരെ’ ഏറനാട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആക്ടിങ് സെക്രട്ടറിയായി. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്‍ നേതാവായിരുന്നു.
ഭാര്യ: സത്യവതി (റിട്ട. അധ്യാപിക ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മക്കള്‍: നിരഞ്ജന്‍ (മര്‍ച്ചന്‍റ് നേവി), ഡോ. ധന്യ (സയന്‍റിസ്റ്റ്, ഭാഭാ ആറ്റമിക് റിസര്‍ച് സെന്‍റര്‍, മുംബൈ). മരുമക്കള്‍: ഡോ. സുരേഷ് ബാബു (സയന്‍റിസ്റ്റ്, ഭാഭാ ആറ്റമിക് റിസര്‍ച് സെന്‍റര്‍, മുംബൈ), ബിന്ദു (അധ്യാപിക, വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചിറ്റൂര്‍). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.