കൊല്ലം: കൊല്ലത്ത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആര്‍.എസ്.പി വിടുന്നു. ആർ.എസ്.പിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചെന്ന് ആരോപിച്ച് സംസ്ഥാനസമിതി അംഗം രഘൂത്തമൻ പിള്ളയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയിലും ഇവർക്ക് പ്രതിഷേധമുണ്ട്.
ഇടതുപക്ഷത്ത് നിന്ന് പ്രവർത്തിക്കാനാണ് പലരുടേയും താൽപര്യം. ഈ സാഹചര്യത്തിലാണ് സമാനചിന്താഗതിക്കാരുമായി ആർ.എസ്.പി വിടാനും സി.പിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചതെന്ന് രഘൂത്തമൻ പിള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി വിടുന്നവർ ഇത് സംബന്ധിച്ച് സി.പി.എം നേതൃത്വവുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.