അനധികൃത സ്വത്ത്: സൂരജിന്‍െറ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്‍െറ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ കൊച്ചി യൂനിറ്റ് മിന്നല്‍ പരിശോധന നടത്തി. സൂരജിന്‍െറ വെണ്ണലയിലെ വീട്ടിലും ബിനാമിയെന്ന് സംശയിക്കുന്ന പാലാരിവട്ടത്തെ ബിസിനസുകാരന്‍െറ വീട്ടിലുമാണ് പരിശോധന നടന്നത്. സൂരജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍ഫോഴ്സ്മെന്‍റ്, ബിസിനസുകാരനുമായി ചേര്‍ന്ന് നടത്തിയ ബിനാമി ഇടപാടുകള്‍ കണ്ടത്തൊനായിരുന്നു പരിശോധന. എന്നാല്‍, പരിശോധനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ വിസമ്മതിച്ചു. ടി.ഒ. സൂരജ് 2004 ജനുവരി ഒന്നുമുതല്‍ 2014 ഒക്ടോബര്‍ 31വരെ കാലയളവില്‍ അനധികൃതമായി 11 കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി നേരത്തേ വിജിലന്‍സ് കണ്ടത്തെിയിരുന്നു.

ഇതേതുടര്‍ന്ന്  ഭാര്യയുടെ പേരില്‍ വാങ്ങിയ എറണാകുളം കലൂര്‍ ഫ്രീഡം റോഡ്, വെണ്ണല, വാഴക്കാല, ഇടക്കൊച്ചി എന്നിവിടങ്ങളിലായി ഒരേക്കര്‍ നാലുസെന്‍റ് സ്ഥലവും ഗോഡൗണുകളും എളമക്കരയിലെ ബഹുനിലക്കെട്ടിടവും  മകന്‍െറ പേരില്‍ ഇടപ്പള്ളി, പീരുമേട് എന്നിവിടങ്ങളില്‍ വാങ്ങിയ 30 സെന്‍റ് സ്ഥലം, ഇടപ്പള്ളി സൗത് വില്ളേജ് പരിധിയിലെ എളമക്കരയില്‍ രണ്ട് ഇടങ്ങളിലായി സ്ഥിതിചെയ്യുന്ന ബഹുനിലക്കെട്ടിടങ്ങള്‍, മകളുടെ പേരില്‍  പീരുമേട്, ഇടപ്പള്ളി, ആലുവ ഈസ്റ്റ് എന്നിവിടങ്ങളിലായി കിടക്കുന്ന 114 സെന്‍റ് സ്ഥലവും എളമക്കരയിലെ ഫ്ളാറ്റ്, മറ്റൊരു മകന്‍െറ പേരില്‍ കടുങ്ങല്ലൂര്‍, ആലുവ ഈസ്റ്റ് എന്നീ വില്ളേജ് പരിധിയിലും പീരുമേട്ടിലുമായി വാങ്ങിയ 55 സെന്‍റ് സ്ഥലം എന്നിവയുടെ കൈമാറ്റം നേരത്തേ കോടതി തടഞ്ഞിരുന്നു. സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ള അപേക്ഷ കേന്ദ്രസര്‍ക്കാറിന്‍െറ പരിഗണനയിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.