ആ. ശങ്കർ കോൺഗ്രസിന് വേണ്ടി ജീവിച്ച രാഷ്ട്രീയ നേതാവ് -ഉമ്മൻചാണ്ടി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി മുൻ അധ്യക്ഷനുമായ ആ. ശങ്കർ ജീവിതകാലം മുഴുവൻ കോൺഗ്രസിന് വേണ്ടി ജീവിച്ച രാഷ്ട്രീയ നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കെ.പി.സി.സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രാർഥനാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യക്ഷേമ പരിപാടിയിൽ കേരളം ഇന്ത്യക്ക് മാതൃകയാണ്. കേരളത്തിൽ സാമൂഹിക ക്ഷേമ പരിപാടികൾക്ക് തുടക്കമിട്ടത് ആർ. ശങ്കറാണ്. വിധവ പെൻഷനും വാർധക്യകാല പെൻഷനും ക്ഷയരോഗ പെൻഷനും അദ്ദേഹമാണ് ആദ്യം നടപ്പാക്കിയത്. ആർ. ശങ്കറെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

ആ. ശങ്കറെ ആർ.എസ്.എസുകാരനാക്കാൻ ശ്രമമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇങ്ങനെ പോയാൽ നാളെ മഹാത്മ ഗാന്ധിയെയും ഇവർ ആർ.എസ്.എസുകാരനാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പ്രാർഥനാ സംഗമത്തിൽ ആർ. ശങ്കറിന്‍റെ മകനും എസ്.എൻ.ഡി.പി കൊല്ലം ജില്ലാ പ്രസിഡന്‍റുമായ മോഹൻ ശങ്കറും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.