സോളാർ കമീഷന് ഹൈകോടതിയുടെ വിമർശം

കൊച്ചി: ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയ നടപടിയിൽ സോളാർ കമീഷന് െെഹകോടതിയുടെ വിമർശം. കൊലക്കേസ് പ്രതിയെ കൊണ്ടു പോകുന്നതിനുള്ള മാനദണ്ഡങ്ങൾ കമീഷൻ പാലിച്ചില്ല. സോളാർ കമീഷന് മുമ്പാകെ ഹാജരാകാൻ സെഷൻസ് കോടതിയാണ് ബിജു രാധാകൃഷ്ണന് അനുമതി നൽകിയത്. ആ കോടതിയുടെ അനുമതിയില്ലാതെ പ്രതിയെ കൊണ്ടുപോയത് ന്യായീകരിക്കാനിവില്ലെന്നും െെഹകോടതി വാക്കാൽ നിരീക്ഷിച്ചു.

സർക്കാർ ഖജനാവിലെ ഫണ്ട് ഉപയോഗിച്ചാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. ഇതൊന്നും ആരും ചോദ്യം ചെയ്യുന്നില്ല എന്നതാണ് കോടതിയെ അൽഭുതപ്പെടുത്തുന്നത്. സോളാർ ഇടപാടിൽ പണം നഷ്ടപ്പെട്ട വ്യക്തി നൽകിയ സ്വകാര്യ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ മന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതിൽ എന്താണ് തെറ്റെന്നും ജസ്റ്റിസ് കെമാൽപാഷ ഉൾപെട്ട മൂന്നംഗ ബെഞ്ച് ചോദിച്ചു.

ബിജു രാധാകൃഷ്ണനെ മാനദണ്ഡങ്ങൾ പാലിക്കാതെ തെളിവെടുപ്പിന് കൊണ്ടുപോയതിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിമർശിച്ചിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.