കൊച്ചി: തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കോടതിയില്‍ വിളിച്ചു വരുത്തിയ പൊലീസുകാര്‍ക്ക് ജഡ്ജിയുടെ വക ‘ഇംപോസിഷന്‍’. സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈകുന്നേരം ബെഞ്ച് പിരിഞ്ഞ ശേഷമാണ് കോടതി വിടാനായത്. പൊലീസ് നിയമത്തില്‍ വ്യക്തമാക്കിയ പൊലീസുകാരുടെ കടമയും ഉത്തരവാദിത്തവും സംബന്ധിച്ച് എഴുതി നല്‍കാന്‍ ഇരുവര്‍ക്കും കോടതി ഇംപോസിഷനും നല്‍കി. ചുരുക്കം ചില സമയങ്ങളില്‍ മാത്രമാണ് പൊലീസുകാര്‍ക്ക് ഇരിക്കാന്‍ അവസരവും ലഭിച്ചത്. പൊലീസുകാര്‍ക്കെതിരെ സ്വമേധയാ കേസെടുക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്‍പ്പെടെ സിറ്റി പൊലീസ് കമീഷണര്‍ ചൊവ്വാഴ്ച നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഞായറാഴ്ച ഉച്ചക്ക് 2.20ന് ശ്രീ പൂര്‍ണത്രയീശ ക്ഷേത്രദര്‍ശനത്തിനത്തെിയ ജസ്റ്റിസ് പി.ഡി. രാജനോട് തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെ ഹെഡ് സിവില്‍ പൊലീസ് ഓഫിസര്‍ കെ.ആര്‍. രാജീവ് നാഥ്, പൊലീസ് ഓഫിസര്‍ സതീഷ് ബാബു എന്നിവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ക്ഷേത്രദര്‍ശനത്തിന് ശേഷം തൊട്ടടുത്ത ഡിസ്പെന്‍സറിയില്‍ ഡോക്ടറായ ഭാര്യയെ വിളിക്കാന്‍ ജഡ്ജി ചെന്നു. പൊലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന ഇരുവരോടും ഡോക്ടറെ വിളിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു. ആരാണെന്നുപറയാതെ വിളിക്കാനാകില്ളെന്ന് ഇരുവരും പറഞ്ഞു. തുടര്‍ന്ന് ജഡ്ജി നേരിട്ട് പോയി ഭാര്യയെ വിളിക്കുകയും തിരികെയത്തെി പൊലീസുകാരുടെ വിലാസം തിരക്കിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. അതേസമയം, സ്വകാര്യ കാറില്‍ ഷര്‍ട്ടും മുണ്ടും ധരിച്ചത്തെി ഡോക്ടറെ വിളിക്കണമെന്ന് അറിയിച്ചപ്പോള്‍ ആരാണെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്ന നിലപാടിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.