വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ പകല്‍ തുറക്കാന്‍ തേനി കലക്ടറോട് ആവശ്യപ്പെട്ടതായി ഇടുക്കി ജില്ലാ കലക്ടര്‍ വി. രതീശന്‍. മുല്ലപ്പെരിയാര്‍ ദുരന്ത നിവാരണ അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലനിരപ്പ് 141.8 അടിയായി നിലനിര്‍ത്തും. 141.5ന് മുകളിലത്തെിയാല്‍ ഷട്ടറുകള്‍ തുറന്നുവിടും -കലക്ടര്‍ വിശദീകരിച്ചു.
ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ചെയര്‍മാനും വില്ളേജ് ഓഫിസര്‍മാര്‍ കണ്‍വീനറുമായി 12 കുടുംബങ്ങളെ ഉള്‍പ്പെടുത്തി ക്ളസ്റ്ററുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മഞ്ചുമല, വള്ളക്കടവ്-ചപ്പാത്ത്, കടശ്ശിക്കടവ്, പെരിയാര്‍-അയ്യപ്പന്‍കോവില്‍, മ്ളാമല-ശാന്തിപ്പാലം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ചപ്പാത്ത്, പരപ്പ്, ആനവിലാസം, ഉപ്പുതറ പഞ്ചായത്തിലെ ഉപ്പുതറ ആറ്റോരം, ഏലപ്പാറ പഞ്ചായത്തിലെ വള്ളക്കടവ്, ഹെലിബെറിയ തുടങ്ങിയ സ്ഥലങ്ങളില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രൂപവത്കരിച്ചിരിക്കുന്ന ക്ളസ്റ്റര്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തി. ഈ പ്രദേശങ്ങളിലെ വില്ളേജ് ഓഫിസുകള്‍ കണ്‍ട്രോള്‍ റൂമുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുവരുത്തി. ഉപ്പുതറ, മഞ്ചുമല വില്ളേജ് ഓഫിസുകളും പീരുമേട് താലൂക്ക് ഓഫിസും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ വൈദ്യുതി സഹായം ലഭിക്കാന്‍ പെരിയാര്‍ ടൗണിലെ ആരോഗ്യ വകുപ്പിന്‍െറ കെട്ടിടം ഉപയോഗപ്പെടുത്തും. രാത്രി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ഇല്ളെന്ന കാര്യം യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നാല്‍ ഏതുനിമിഷവും ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയുണ്ട്. ഇക്കാരണത്താല്‍ പെരിയാര്‍ തീരത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.