Posted On
date_range Updated On
date_range മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് ബി.ജെ.പിയെ പഴിക്കേണ്ട, ഉത്തരവാദി താൻ -വെള്ളാപ്പള്ളി
കൊല്ലം ആർ. ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് ബി.ജെ.പിയെ പഴിക്കേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന്‍റെ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം കൊല്ലത്ത് അഭിപ്രായപ്പെട്ടു. 'മനോരമ ന്യൂസ് ചാനലി'നോടാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.
ഉമ്മൻചാണ്ടിയെ ഒഴിവാക്കിയതിൽ വിഷമമില്ല. വിവാദം കൊണ്ട് അദ്ദേഹം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ചടങ്ങിൽ അധ്യക്ഷനുണ്ടാകില്ല. താൻ ആമുഖപ്രസംഗമാകും നടത്തുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.