മുല്ലപ്പെരിയാര്‍: മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്ക് കുടുംബസമേതം ഉല്ലാസം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രവേശിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്കും കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കും വിലക്ക് നിലനില്‍ക്കുമ്പോള്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളുമായി എത്തി ഉല്ലസിക്കുന്നു.
വ്യാഴാഴ്ച ഉച്ചയോടെ അണക്കെട്ടില്‍ സ്ത്രീകളും കുടുംബാംഗങ്ങളുമായി എത്തിയ തമിഴ്നാട് ഉദ്യോഗസ്ഥരെ അണക്കെട്ടിന്‍െറ സുരക്ഷാ ചുമതലയിലുള്ള കേരള പൊലീസ് തടഞ്ഞെങ്കിലും എതിര്‍പ്പ് വകവെക്കാതെ സ്ത്രീകള്‍ ഉള്‍പ്പെടെ സംഘം അണക്കെട്ടില്‍ പ്രവേശിച്ചു. അണക്കെട്ടിന്‍െറ ചുമതലയുള്ള എന്‍ജിനീയറുടെയും പാചകക്കാരന്‍െറയും ഭാര്യയും മക്കളുമാണ് അണക്കെട്ടിലത്തെിയത്. ഇവര്‍ക്കൊപ്പം ബന്ധുക്കളായ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു.
 അണക്കെട്ടിലും ബേബിഡാമിലും സ്പില്‍വേയിലും ചുറ്റിനടന്ന സംഘം ഏറെ സുരക്ഷാ പ്രാധാന്യമുള്ള അണക്കെട്ടിന്‍െറ ഗാലറിക്കുള്ളിലും കയറിയശേഷമാണ് ബോട്ടില്‍ മടങ്ങിയത്. അണക്കെട്ടിലും ഗാലറി, ബേബി ഡാം എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉന്നതതലസമിതി ഇടപെട്ടാണ് വിലക്കേര്‍പ്പെടുത്തിയത്. കേരളത്തിന്‍െറ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെയും അണക്കെട്ടില്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ തടയുന്നത് പതിവാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.