കോഴിക്കോട്: നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ ഷാജിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരില്‍ ഉടന്‍ നടപടി ആവശ്യപ്പെട്ട് വന്‍ ജനകീയ മാര്‍ച്ച്. പ്രായമേറിയ സ്ത്രീകള്‍ അടക്കം 500റോളം പേര്‍ അണിനിരന്ന മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. ഫാത്തിമ ആശുപത്രിക്ക് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ അവസാനിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഈ കേസില്‍ ആഭ്യന്തര മന്ത്രി കാണിച്ച ഗൗരവം പോലും പൊലീസ് ഉദ്യോഗസ്ഥര്‍ കാണിച്ചില്ളെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ റിപോര്‍ട്ട് കിട്ടിയാല്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് റിപ്പോര്‍ട്ടിന്‍മേല്‍ ഉടന്‍ നടപടിയെടുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ നിജേഷ് അരവിന്ദ് അധ്യക്ഷത വഹിച്ചു. സി.പി.എം നേതാവ് എം.മെഹബൂബ്,ഡി.സി.സി സെക്രട്ടറി ഷാജര്‍ അറാഫത്ത്,പി.കിഷന്‍ ചന്ദ്,പി.വി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി സുധീര്‍ സ്വാഗതവും ചീനിക്കല്‍ ഗംഗാധരന്‍ നന്ദിയും പറഞ്ഞു. ഷാജിയുടെ ആത്മഹ്യക്ക് കാരണമായത് ചില മേലുധ്യോഗസ്ഥരുടെ മുന്‍വിധിയും യുക്തിസഹമല്ലാത്ത നടപടികളുമാണെന്ന് വിമര്‍ശിച്ച് കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം പരസ്യ പ്രമേയം പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.