നാഥനില്ലാതെ അണക്കെട്ട്; ജലനിരപ്പ് 141.76 അടി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നതോടെ എത്തിയ തമിഴ്നാട് ചീഫ് എന്‍ജിനീയര്‍ വള്ളിയപ്പനും സംഘവും മടങ്ങി പോയതിന് പിന്നാലെ മുല്ലപ്പെരിയാറിന്‍െറ മാത്രം ചുമതലയുള്ള എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മാധവനും ബുധനാഴ്ച തിരികെപോയി. ഇതോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ തീരുമാനങ്ങളെടുക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അണക്കെട്ടിലില്ല. ജലനിരപ്പ് 142 അടിയില്‍ എത്തിയതിനെ തുടര്‍ന്ന് തുറന്ന ഷട്ടറുകള്‍ മിക്കതും തമിഴ്നാട് അടച്ചിരുന്നു. പിന്നാലെ സ്പില്‍വേയില്‍ അര അടി വീതം തുറന്നുവെച്ചിരുന്ന മൂന്നു ഷട്ടറുകളില്‍ ഒരെണ്ണം ബുധനാഴ്ച രാവിലെ അടച്ചു. 142 അടിയുണ്ടായിരുന്ന അണക്കെട്ടില്‍ നിലവില്‍ 141.76 അടി ജലമാണുള്ളത്. ഇടുക്കിയിലേക്ക് സെക്കന്‍ഡില്‍ 540 ഘന അടി ജലം മാത്രമാണ് തുറന്നുവിട്ടിട്ടുള്ളത്. തമിഴ്നാട്ടിലേക്ക് 1955 ഘന അടി ജലം ഒഴുകുന്നു. സെക്കന്‍ഡില്‍ 2495 ഘന അടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് എത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.