കായംകുളം: ക്ലാസില്‍ സംസാരിച്ചെന്ന് ആരോപിച്ച് അധ്യാപിക ചൂരല്‍കൊണ്ട് വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ചതായി പരാതി. കായംകുളം ബിഷപ് മൂര്‍ വിദ്യാപീഠത്തിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനി ഫിദ ഫാത്തിമയുടെ (ഏഴ്) മുഖത്താണ് ചൂരലിന് അടിയേറ്റത്. കുട്ടിയുടെ മുഖം മുറിഞ്ഞു.
ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് ക്ലാസിലിരിക്കെ മറ്റ് വിദ്യാര്‍ഥികളോട് സംസാരിച്ചുവെന്നുപറഞ്ഞ് ആദ്യം ബെഞ്ചില്‍ എഴുന്നേല്‍പിച്ച് നിര്‍ത്തിയതായി ഫിദ പറഞ്ഞു. ഇതിനുശേഷമാണ് അടിച്ചത്. പനിയായിട്ടും പരീക്ഷയായതിനാലാണ് ഫിദയെ സ്കൂളില്‍ വിട്ടതെന്ന് പിതാവ് കൃഷ്ണപുരം കാപ്പില്‍മേക്ക് ദാറുസ്സലാമില്‍ നുജുമുദ്ദീന്‍ പറഞ്ഞു. പരിക്കേറ്റ കുട്ടിയെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം പൊലീസില്‍ പരാതിയും നല്‍കി. സംഭവം സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.