മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141ലേക്ക് താഴ്ത്താന്‍ ധാരണ

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയില്‍ നിലനിര്‍ത്താന്‍ ഇടുക്കി, തേനി കലക്ടര്‍മാരുടെ അണക്കെട്ട് സന്ദര്‍ശനത്തില്‍ ധാരണയായി. തമിഴ്നാട് പൊതുമരാമത്ത്, ജലസേചന വകുപ്പുകളുടെ അനുമതി ലഭിക്കുന്നതോടെ ജലനിരപ്പ് 141ലേക്ക് താഴ്ത്താനാണ് ധാരണയായിട്ടുള്ളത്. ഇടുക്കിയിലേക്ക് ജലം ഒഴുക്കിത്തുടങ്ങിയതോടെ 142 അടിയിലേക്ക് ഉയര്‍ന്ന അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വാഴ്ച വൈകീട്ട് 141.70 അടിയായി കുറഞ്ഞിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിന്‍െറ ഭാഗമായി ഇടുക്കിയിലേക്ക് പകല്‍ കൂടുതല്‍ ജലം തുറന്നുവിടാനും രാത്രിയില്‍ ജലം ഒഴുക്കുന്നതിന്‍െറ അളവ് കുറക്കാനും കലക്ടര്‍മാരുടെ യോഗത്തില്‍ ധാരണയായി. ഇടുക്കി കലക്ടര്‍ വി. രതീശന്‍, തേനി കലക്ടര്‍ വെങ്കിടാചലം എന്നിവര്‍ ചൊവ്വാഴ്ച അണക്കെട്ടിലും സ്പില്‍വേയിലും സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിനുമുമ്പും ശേഷവും ഇരു കലക്ടര്‍മാരും സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ചചെയ്തു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതുസംബന്ധിച്ച് മുന്‍കൂട്ടി വിവരം നല്‍കണമെന്ന ഇടുക്കി കലക്ടറുടെ ആവശ്യം തേനി കലക്ടര്‍ അംഗീകരിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതി നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനും ധാരണയായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.