കൊച്ചി: സോളാര്‍ കേസില്‍ സരിത എസ്. നായരെ ക്രോസ് വിസ്താരം ചെയ്യുമ്പോള്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്‍െറ അപേക്ഷ സോളാര്‍ അന്വേഷണ കമീഷന്‍ അനുവദിച്ചു. ബിജു രാധാകൃഷ്ണന് എതിര്‍വാദമുണ്ടെങ്കില്‍ അറിയിക്കാമെന്നും കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി. സരിതയുടെ മൊഴിയെടുക്കുന്നത് 15ലേക്ക് മാറ്റി. ഇന്നലെ കമീഷന് മുമ്പാകെ ഹാജരായ സരിത ശാരീരികമായും മാനസികമായും മൊഴി നല്‍കാനുള്ള അവസ്ഥയിലല്ളെന്ന് അറിയിച്ചതിനത്തെുടര്‍ന്നാണ് സമയം നീട്ടി നല്‍കിയത്. സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ച കത്ത് ഹാജരാക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. തന്നെ മന$പൂര്‍വം വ്യക്തിഹത്യ ചെയ്യാന്‍ ഗുഢനീക്കം നടക്കുന്ന സാഹചര്യത്തില്‍ സരിതയുടെ മൊഴി കേള്‍ക്കാനും വസ്തുതകള്‍ ചോദിച്ചറിയാനും അനുവദിക്കണമെന്ന് ബിജു അപേക്ഷയില്‍ ആവശ്യപ്പെട്ടു. ബിജുവിന് അപേക്ഷക്ക് അര്‍ഹതയുണ്ടെന്ന് അഭിപ്രായപ്പെട്ട കമീഷന്‍ അഭിഭാഷകരുമായി ആലോചിച്ചശേഷം പരിഗണിക്കുകയായിരുന്നു. മൊഴിയെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതില്‍ കമീഷന്‍ അതൃപ്തി അറിയിച്ചു. മൊഴി നല്‍കിയശേഷം മതി സിനിമ അഭിനയമെന്നും കമീഷന്‍ സരിതയോട് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.