എഴുത്തച്​ഛൻ പുരസ്​കാരം ഡോ. പുതുശ്ശേരി രാമചന്ദ്രന്​ 

തിരുവനന്തപുരം: ഇൗ വർഷത്തെ എഴുത്തച്ഛൻ പുസ്കാരം കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രന്.
മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനൾ പരിഗിച്ചാണ് പുരസ്കാരം. ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി കെ.സി ജോസഫാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കവിത, ഭാഷാ പഠനം, വ്യാഖ്യാനം എന്നീ രംഗങ്ങളിൽ  സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് പുതുശ്ശേരി രാമചന്ദ്രനെന്ന് കെ.സി ജോസഫ് പറഞ്ഞു.

 

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നേടിയെടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച വ്യക്തിയാണ് പുതുശ്ശേരി രാമചന്ദ്രൻ. കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' (2014), വള്ളത്തോൾ പുരസ്കാരം(2008), കേന്ദ്ര,കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
കൊല്ലം, വർക്കല എസ്.എൻ കോളജുകൾ,കേരള സർവകലാശാല എന്നിവിടങ്ങളിൽ മലയാള വിഭാഗം അധ്യാപകനായും വകുപ്പ് മേധാവിയായും പ്രവർത്തിച്ചു.  കേരള സർവകലാശാല അന്താരാഷ്ട്ര കേരള പഠന കേന്ദ്രം ഡയറക്ടർ ആയും 1977ലെ  ഒന്നാം ലോകമലയാള സമ്മേളനത്തിെൻറ പ്രധാന സംഘാടകനായും പ്രവർത്തിച്ചിട്ടുണ്ട്. ജനനം 1928 സെപ്റ്റംബർ 23-ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.