ആരോപണം തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാമെന്ന്​ ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണെൻറ ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ മാത്രമല്ല, പൊതുപ്രവർത്തനം നടത്താൻ പോലും തനിക്ക് അർഹതയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഉമ്മൻചാണ്ടിക്കെതിരായ ബിജു രാധാകൃഷ്ണെൻറ ആരോപണങ്ങൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.പി ജയരാജൻ എം.എൽ.എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏതെങ്കിലും മുഖ്യമന്ത്രിക്കെതിരെ ഇത്തരം ആരോണപണങ്ങൾ ഉയർന്നിട്ടില്ലെന്നും മുഖ്യമന്ത്രി ഇത്ര അധപതിക്കാൻ പാടില്ലെന്നും ജയരാജൻ പറഞ്ഞു.

ഭാര്യയെ കൊന്ന കേസിലാണ് ബിജു രാധാകൃണന്‍ ശിക്ഷ അനുഭിക്കുന്നത്. ജാമ്യംപോലും അയാള്‍ക്ക് ലഭിക്കുന്നില്ല. ആരെങ്കിലും തന്നെ രക്ഷപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് അയാള്‍ സോളാര്‍ കമീഷനില്‍ ഓരോ മൊഴികളും അവ്യക്തമായി കൊടുക്കുന്നത്. ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ പോലും ആരോപണങ്ങള്‍ ഉന്നയിച്ച ആളാണ് ബിജു. തനിക്കെതിരായ ആരോപണത്തിന്‍്റ ലക്ഷ്യം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിച്ചത് പരസ്യമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് അജ്ഞാതനായ ഒരാളും ബിജുവിനൊപ്പം വന്നിരുന്നു. അന്ന് എന്താണ് തങ്ങള്‍ ചര്‍ച്ച ചെയ്തത് എന്ന കാര്യം ആ വ്യക്തി സോളാര്‍ കമീഷനില്‍ മൊഴി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാർ കേസിൽ ബുധനാഴ്ച ബിജു രാധാകൃഷ്ണൻ നൽകിയ വിവാദ മൊഴിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെടുന്ന പ്ളക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തരവേള ആരംഭിച്ചതോടെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം ഉയർത്തി. പിന്നീട് ചോദ്യോത്തര വേള തടസമില്ലാതെ തുടര്‍ന്നു. ശൂന്യവേളയിലാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മറുപടിയില്‍ സംതൃപ്തരാകാതെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. പിന്നീട് കോടിയേരി ബാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ നിയമസഭ മന്ദിരത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് ജാഥയായി നീങ്ങി. സെക്രട്ടറിയേറ്റിനു മുമ്പില്‍ ഇടതുപക്ഷം നടത്തിയ പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.