കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രണ്ട് മന്ത്രിമാരുമടക്കം ആറ് പ്രമുഖരുടെ സരിതയോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങള്‍ തന്‍െറ പക്കലുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍. മന്ത്രിമാരായ ഷിബു ബേബിജോണ്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത്, മന്ത്രി അനില്‍ കുമാറിന്‍െറ പി.എ സഫറുല്ല എന്നിവരുടെ ദൃശ്യങ്ങളാണ് തന്‍െറ കൈവശമുള്ളതെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കി. സരിതയുമായി ശാരീരികമായി ബന്ധപ്പെടുന്നതും സരിതയുമായി സംസാരിക്കുന്നതും അടക്കമുള്ളതാണ് ദൃശ്യങ്ങള്‍.
സോളാര്‍ കേസില്‍ സരിത അറസ്റ്റിലായ ഉടന്‍ ക്ളിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ കാണുകയും മുഖ്യമന്ത്രിയുടേത് ഒഴികെ ദൃശ്യങ്ങള്‍ അദ്ദേഹത്തെ കാണിക്കുകയും ചെയ്തിരുന്നു. കോയമ്പത്തൂരില്‍നിന്ന് മധുര വഴി കാറില്‍ തിരുവനന്തപുരത്ത് എത്തിയാണ് മുഖ്യമന്ത്രിയെ രഹസ്യമായി കണ്ടത്. താന്‍ കോയമ്പത്തൂരിലാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിക്കൊണ്ടിരുന്ന സമയത്താണിത്. 2011ല്‍ പരിചയപ്പെട്ടതുമുതല്‍ താന്‍ ഏറ്റവും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത മുഖ്യമന്ത്രിയും സരിതയുമായുള്ള ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചു. വിശ്വസിക്കാവുന്നതിനും അപ്പുറമായിരുന്നു ഇത്.
സരിത അറസ്റ്റിലാകുന്നതിന് ഒരാഴ്ചമുമ്പ് അവരുടെ കൈവശമുണ്ടായിരുന്ന സീഡി തനിക്ക് ലഭിക്കുകയായിരുന്നു. ബ്ളാക്മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചാണോ സ്വയം പ്രതിരോധം ലക്ഷ്യമിട്ടാണോ സരിത ഇത് സീഡിയിലാക്കി സൂക്ഷിച്ചതെന്ന് അറിയില്ല. ഈ തെളിവ് കിട്ടിയപ്പോള്‍ ആദ്യം സരിതയോട് ദേഷ്യമാണ് തോന്നിയത്. അവരുടെ ഗതികേടുകൊണ്ടായിരിക്കാം ചിത്രീകരിച്ച് സൂക്ഷിച്ചതെന്ന് തോന്നിയപ്പോള്‍ സഹാനുഭൂതിയായെന്നും ബിജു കമീഷന്‍ മുമ്പാകെ പറഞ്ഞു. തന്‍െറ കൈവശമുള്ള വീഡിയോ കമീഷന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കാമെന്നും ഇപ്പോള്‍ കൊണ്ടുവന്നിട്ടില്ളെന്നും ബിജു അറിയിച്ചു.
നേരത്തേ കമീഷന് എഴുതിനല്‍കിയ പേരുകളില്‍നിന്ന് നാല് മന്ത്രിമാരെ മൊഴി നല്‍കിയപ്പോള്‍ ഒഴിവാക്കിയത് കമീഷന്‍ ആരാഞ്ഞപ്പോള്‍ അവരുമായി ബിസിനസ് ഇടപാട് ഇല്ലാത്തതിനാലാണെന്ന് ബിജു മറുപടിനല്‍കി. അതേസമയം കത്തില്‍ പരാമര്‍ശിച്ച ബഷീറലി ഷിഹാബ് തങ്ങള്‍ സരിതയുമായി വഴിവിട്ട ബന്ധം പുലര്‍ത്തി. മന്ത്രിയായിരുന്ന ഗണേഷ് കുമാറിനെയും സരിതയെയും കോയമ്പത്തൂരിലും തിരുവനന്തപുരത്തും കണ്ട രീതിക്ക് സമാനമായി ബഷീറലിയെ കണ്ടത് താനുമായി പ്രശ്നത്തില്‍ കലാശിച്ചെന്നും ബിജു പറയുന്നു.
ഏറ്റുമാനൂരിനടുത്ത് കമ്പനി ഷോറൂമിന്‍െറ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കെ.സി. ജോസഫിനെന്നുപറഞ്ഞ് ജോപ്പന്‍ മൂന്നുലക്ഷം രൂപ വാങ്ങി. എറണാകുളത്ത് ബിസിനസ് കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നത് ബെന്നി ബഹനാന്‍ എം.എല്‍.എ വഴിയായിരുന്നു. അബ്ദുല്ലക്കുട്ടി എം.എല്‍.എയുമായി ബന്ധപ്പെട്ട വിഷയം തനിക്ക് നേരിട്ട് അറിയില്ല. മന്ത്രി അടൂര്‍ പ്രകാശ്, ആന്‍േറാ ആന്‍റണി എം.പി എന്നിവരുടെ പേരുകള്‍ കത്തില്‍ പരാമര്‍ശിച്ചത് ഇവര്‍ക്ക് തുക നല്‍കിയതായി ഓഫിസ് രജിസ്റ്ററില്‍ സരിത രേഖപ്പെടുത്തിയത് കണക്കിലെടുത്താണ്. മുഖ്യമന്ത്രിക്ക് പണം നല്‍കിയതിന് സാക്ഷിയെന്ന് താന്‍ നേരത്തേ പറഞ്ഞ ആര്‍.കെ ആരാണെന്ന് നേരിട്ട് അറിയില്ല. സലീംരാജുമായി പരിചയമുണ്ടായിരുന്നെങ്കിലും ഇടപാടുകള്‍ ഉണ്ടായിരുന്നില്ളെന്നും ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.