വാഗമണിൽ കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ

ഇടുക്കി: വാഗമൺ ഉളുപ്പണി എസ്.എച്ച് കോൺവെന്‍റിലെ കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ. സിസ്റ്റർ സ്റ്റെല്ല മരിയ(48)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാഗമൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നു.

ഉപ്പുത്തറ സ്വദേശിയായ കന്യാസ്ത്രീ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം. മാനസികാസ്വസ്ഥ്യമുള്ള ഇവർ ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗബാധിതയായതിനാൽ മഠത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.