ആലപ്പുഴ: വിവാദ പരാമര്‍ശവുമായി വീണ്ടും കേന്ദ്ര മന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി. ഹിന്ദു പെണ്‍കുട്ടികളെ അവിശ്വാസികള്‍ തട്ടിക്കൊണ്ടുപോകുന്നുവെന്ന് സ്വാധി നിരഞ്ജന്‍ ജ്യോതി പറഞ്ഞു. ഇക്കാര്യത്തില്‍ ഹിന്ദുക്കള്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തി ദിനാഘോഷ ചടങ്ങിലായിരുന്നു വിവാദ പ്രസ്താവന.
ജനസംഖ്യാ വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ഇന്ത്യയിലെ സന്തുലിതാവസ്ഥ തകര്‍ക്കുന്നതാണ് ഈ കണക്കുകള്‍. ഹൈന്ദവ സ്ത്രീകള്‍ മറ്റു സമുദായത്തിലുള്ളവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും അവര്‍ ആവശ്യപ്പെട്ടു. മുമ്പും സ്വാധി വിവാദ പരാമര്‍ശവുമായി രംഗത്തത്തെിയിരുന്നു.
എസ്.എന്‍.ഡി.പിയുടെ ചതയ ദിനാഘോഷങ്ങളില്‍ പങ്കെടുത്തതിന് പ്രത്യേകിച്ച് രാഷ്ര്ടീയ ലക്ഷ്യങ്ങള്‍ ഇല്ളെന്ന് സ്വാധി നേരത്തെ വ്യക്തമാക്കിയിരുന്നു. കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അയിത്തത്തിന് എതിരെ പോരാടിയ ഗുരുദേവന്‍്റെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ വന്നത്. സന്ദര്‍ശനത്തിന് രാഷ്ട്രീയ ഉദ്ദേശങ്ങളില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.