ഹജ്ജ് യാത്രക്കാര്‍ക്ക് വിപുല സജ്ജീകരണം ആദ്യസംഘം സെപ്റ്റംബര്‍ രണ്ടിന്


ആലുവ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് വിപുല സജ്ജീകരണങ്ങള്‍ ഒരുക്കും. വ്യാഴാഴ്ച ആലുവ പാലസില്‍ ചേര്‍ന്ന ഹജ്ജ് ക്രമീകരണവുമായി ബന്ധപ്പെട്ട അവലോകനയോഗത്തില്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തി. ഹജ്ജ് ക്യാമ്പ് സെപ്റ്റംബര്‍ രണ്ടിന് സുബ്ഹ് നമസ്കാരത്തിനുശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
1,15,000 ച.അടി വിസ്തൃതിയുള്ള ക്യാമ്പാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞതവണ 65,000 ച.അടി വിസ്തീര്‍ണമാണുണ്ടായിരുന്നത്.100 ടോയ്ലറ്റുകള്‍, കിച്ചന്‍, മെസ്, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വസ്ത്രധാരണത്തിന് പ്രത്യേകസൗകര്യം എന്നിവയും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോടിനുപുറമെ കൊച്ചിയിലും സ്ഥിരം ഹജ്ജ് ക്യാമ്പ് വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്ന ആദ്യസംഘം സെപ്റ്റംബര്‍ രണ്ടിന് പുറപ്പെടും. ഹജ്ജ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് 61 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞാണ് മുഖ്യരക്ഷാധികാരി. എം.ഐ. ഷാനവാസ് എം.പി, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും.
കോട്ടുമല ബാപ്പു മുസ്ലിയാരാണ് സ്വാഗതസംഘം ചെയര്‍മാന്‍. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ കെ.എന്‍.എ. ഖാദര്‍, ടി.എ. അഹമ്മദ് കബീര്‍, സി.പി. മുഹമ്മദ്, നഗരസഭാ ചെയര്‍മാന്‍ എം.ടി. ജേക്കബ്, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.വൈ. വര്‍ഗീസ്, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, ഹസന്‍ ഫൈസി എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. കണ്‍വീനറായി മുഹമ്മദ് മാനു ഹാജിയെയും ജോയന്‍റ് കണ്‍വീനര്‍മാരായി ജില്ലാ പഞ്ചായത്തംഗം അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബിനെയും അബ്ദുല്‍ ഗഫൂറിനെയും തെരഞ്ഞെടുത്തു. എയര്‍പോര്‍ട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ നോഡല്‍ ഓഫിസറായും നിയമിച്ചു.അവലോകനയോഗം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ വിപുല ഒരുക്കം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. ഹജ്ജ് ക്യാമ്പിന് സിയാല്‍ എല്ലാ സൗകര്യവും ചെയ്തിട്ടുണ്ട്. ഹജ്ജിന് പോകുന്നവര്‍ക്ക് ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വാഹനസൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ കെ.എന്‍.എ. ഖാദര്‍, അന്‍വര്‍ സാദത്ത്, ടി.എ. അഹമ്മദ് കബീര്‍, നഗരസഭാ ചെയര്‍മാന്‍ എം.ടി. ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, പി.എ. ഷാജഹാന്‍, വാഴക്കുളം ബ്ളോക് പ്രസിഡന്‍റ് ഇ.പി. ഷമീര്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വൈ. വര്‍ഗീസ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ബാബു സേട്ട്, പ്രഫ. അബ്ദുല്‍ ഹമീദ്, ഷരീഫ് മണിയാട്ടുകുടി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഹജ്ജ് സെല്‍ ഓഫിസറും ക്രൈംബ്രാഞ്ച് എസ്.പിയുമായ യു. അബ്ദുല്‍കരീം, അസി. സെക്രട്ടറി ഇ.സി. മുഹമ്മദ്, കോഓഡിനേറ്റര്‍ മുജീബ് റഹ്മാന്‍, ജില്ലാ ട്രെയ്നര്‍ സി.എം. അഷ്കര്‍, വിവിധ സംഘടനാപ്രതിനിധികളായ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍), എം.പി. അബ്ദുല്‍ഖാദര്‍ (മുസ്ലിം ലീഗ്), അസീസ് മങ്ങാട്ടുകര,  കെ.യു. ഉമ്മര്‍, അഡ്വ. എം.വി. അലിക്കുഞ്ഞ് (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), എം.കെ. അബൂബക്കര്‍ ഫാറൂഖി (ജമാഅത്തെ ഇസ്ലാമി), അഡ്വ. വി. സലീം (സി.പി.എം), ഷഫീര്‍ മുഹമ്മദ്, എം.കെ. അബ്ദുല്‍ ഗഫൂര്‍ (എസ്.ഡി.പി.ഐ), വി.എം. അലിയാര്‍ (പി.ഡി.പി), സി.എ. ഹൈദ്രോസ് (എസ്.വൈ.എസ്), എന്‍.എം. അമീര്‍ (കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍), സലീം ഫാറൂഖി (കെ.എന്‍.എം), ഇ.എസ്. ഹസന്‍ ഫൈസി (സമസ്ത), ഡോ. ടി.എ. അബ്ദുല്‍ ജലീല്‍ (എം.എസ്.എസ്), സിറാജുദ്ദീന്‍ (മഹല്ല് ജമാഅത്ത് കൗണ്‍സില്‍), ടി.എം. അലി ബാഖവി, പി.കെ. അബ്ദുല്‍ ജബ്ബാര്‍ (എം.ഇ.എസ്), സി.എം. ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.