മഞ്ചേരി: പൂക്കോട്ടുംപാടം സഫറുല്ല വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടത്തെിയ പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. മൂന്ന് പ്രതികളുള്ള കേസില്‍ മുനീറ എന്ന ഇമ്മുട്ടിയെ കുറ്റക്കാരിയല്ളെന്ന് കണ്ട് ജില്ലാ അഡീഷനല്‍ സെഷന്‍സ് രണ്ടാം കോടതി വെറുതെ വിട്ടു. പൂക്കോട്ടുംപാടം പെരിഞ്ചൂല്‍ പനോലന്‍ സഫറുല്ല എന്ന കുഞ്ഞിമോന്‍ (25) കൊല്ലപ്പെട്ട കേസിലാണ് വിധി. പൂക്കോട്ടുംപാടം പാറക്കപ്പാടം മുണ്ടശേരി മുഹമ്മദ് എന്ന നാണ്യാപ്പ, മകന്‍ മുണ്ടശേരി ഷറഫുദ്ദീന്‍ (ഷാജി -35), മകള്‍ മുനീറ എന്നിവരായിരുന്നു കേസില്‍ പ്രതികള്‍. ഇതില്‍ രണ്ടാം പ്രതി ഷറഫുദ്ദീന്‍ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടത്തെിയത്. ഒന്നാം പ്രതി നാണ്യാപ്പ കേസ് വിചാരണക്കെടുക്കുന്നതിന് മുമ്പ് മരണപ്പെട്ടിരുന്നു. വിവാഹക്കാര്യം സംസാരിക്കാന്‍ വീട്ടില്‍വരുത്തുകയും കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തതാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.