പുന്നമടകായലില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ പുന്നമടകായലില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു. ഒരു ഹൗസ് ബോട്ട് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു. തിരുവനന്തപുരം സ്വദേശിയുടെ പെന്‍കൊ, പാലക്കാട് സ്വദേശിയുടെ വെനിസ് എന്നീ ബോട്ടുകളാണ് അഗ്നിക്കിരയായത്. ആളപായമില്ല.

പുലര്‍ച്ചെ അഞ്ച് മണിയോടെ പുന്നമട ഫിനിഷിങ് പോയന്‍റിലെ ബോട്ട് ജെട്ടിയിലായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ എട്ട് യൂനിറ്റ് സ്ഥലത്തെത്തി തീയണച്ചു.

അപകട സമയത്ത് മുപ്പതോളം ഹൗസ് ബോട്ടുകള്‍ ജെട്ടിയില്‍ ഉണ്ടായിരുന്നു. രണ്ട് ബോട്ടുകളില്‍ കത്തി നശിച്ച ശേഷം മൂന്നാമത്തെ ബോട്ടിലേക്ക് തീ പടര്‍ന്നപ്പോഴാണ് പ്രദേശവാസികള്‍ സംഭവം അറിഞ്ഞത്.

 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.