കൊച്ചി: മനസ്സിനെ പിടിച്ചുകുലുക്കിയ അപച്ഛങ്ക വെറും സംശയമായി കലാശിക്കണേ എന്ന പ്രാര്‍ഥനയോടെയാണ് ഫോര്‍ട്ട് കൊച്ചി ചെറ്റപ്പാലത്തെ ലാന്‍സി ഫോര്‍ട്ട് കൊച്ചി ഗവ. ആശുപത്രിയിലത്തെിയത്. പ്രിയ കൂട്ടുകാരി വോള്‍ഗയുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ ലാന്‍സിയുടെ ഹൃദയം തകര്‍ന്നു.
ടി.വി ചാനലില്‍ ബോട്ടപകട വാര്‍ത്തയില്‍ അമരാവതിയിലെ വോള്‍ഗ എന്ന പേര് കണ്ടാണ് അവര്‍ ആശുപത്രിയിലത്തെിയത്. 20 വര്‍ഷത്തെ സൗഹൃദ കൂട്ടായ്മയിലെ കണ്ണിയാണ് വോള്‍ഗയുടെ മരണത്തോടെ ലാന്‍സിക്ക് നഷ്ടമായത്. കൊച്ചിന്‍ കോളജില്‍ ലാന്‍സിയുടെ സഹപാഠിയായിരുന്നു വോള്‍ഗ. അന്നത്തെ സഹപാഠികള്‍ പിന്നീട് പിരിഞ്ഞില്ല.
ആ സൗഹൃദ കൂട്ടായ്മ കഴിഞ്ഞയാഴ്ച മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ വീണ്ടും ഒത്തുകൂടിയിരുന്നു. മറ്റൊരു സഹപാഠി സോഫിയയുടെ മകളുടെ കല്യാണത്തിന്. ലാന്‍സിയും വോള്‍ഗയും മറ്റു കൂട്ടുകാരും ഒടുവില്‍ ഒത്തുകൂടിയതും കഴിഞ്ഞ ആഴ്ചയായിരുന്നു. ഇത് വിശദീകരിക്കുമ്പോഴേക്കും ലാന്‍സി പൊട്ടിക്കരഞ്ഞു. ചുള്ളിക്കല്‍ സ്വദേശിനിയായ വോള്‍ഗയെ അമരാവതിയിലേക്ക് വിവാഹം ചെയ്തയച്ചതാണ്.
പുളിക്കല്‍ ഡേവീസാണ് ഭര്‍ത്താവ്. ഭര്‍ത്താവിന്‍െറ സഹോദരന്‍ ജോസഫുമൊത്ത് വൈപ്പിനിലെ ഒരു ബന്ധുമരിച്ച വീട്ടില്‍ പോയി മടങ്ങവേയായിരുന്നു ദുരന്തം. രണ്ട് മക്കളുണ്ട് വോള്‍ഗക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.