മഞ്ചേരി: പ്രസവസമയത്ത് രക്തസ്രാവമേറാതിരിക്കാന്‍ വെച്ച കോട്ടന്‍ 12 ദിവസം ശരീരത്തില്‍ കൊണ്ടുനടക്കേണ്ടിവന്ന യുവതി ആശുപത്രിക്കെതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഒഴുകൂര്‍ എടപ്പറമ്പിലെ 19കാരിയാണ് കിഴിശ്ശേരിയിലെ സ്വകാര്യാശുപത്രിക്കെതിരെ മലപ്പുറം ഉപഭോക്തൃ കോടതിയില്‍ കേസ് നല്‍കിയത്.
ജൂലൈ അഞ്ചിനായിരുന്നു പ്രസവം. ആറിന് ഡിസ്ചാര്‍ജ് ചെയ്തു. വേദന കൂടിയതോടെ 13നും 17നും ആശുപത്രിയിലത്തെി. സ്വാഭാവിക വേദനയാണെന്ന് പറഞ്ഞ് മരുന്നുനല്‍കി മടക്കി. 17ന് മറ്റൊരു സ്വകാര്യാശുപത്രിയിലത്തെി പരിശോധിച്ചപ്പോഴാണ് രക്തസ്രാവമൊഴിവാക്കാന്‍ വെച്ച കോട്ടന്‍ ഡോക്ടര്‍ എടുത്തുമാറ്റി ബന്ധുക്കളെ കാണിച്ചത്.
ആശുപത്രിക്കെതിരെ 10.04 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് മലപ്പുറം ഉപഭോക്തൃ കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍, ആശുപത്രിയുടേയോ ഡോക്ടറുടേയോ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ളെന്നും പരമാവധി ചികിത്സ നല്‍കിയിട്ടുണ്ടെന്നും ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.