തിരുവോണത്തോണി കാട്ടൂരിലേക്ക് യാത്രയായി

കോഴഞ്ചേരി: തിരുവോണനാളില്‍ തിരുവാറന്മുളയപ്പനുള്ള ഓണ വിഭവങ്ങള്‍ കൊണ്ടുവരുന്നതിന് ക്ഷേത്രകടവില്‍നിന്ന് തിരുവോണത്തോണി കാട്ടൂരിലേക്ക് യാത്രയായി. ബുധനാഴ്ച രാവിലെ ആചാര അനുഷ്ഠാനങ്ങളോടെ ദേവസ്വം അധികൃതരും ക്ഷേത്ര ഉപദേശക സമിതിയും പള്ളിയോട സേവാസംഘം ഭാരവാഹികളും ചേര്‍ന്നാണ് തിരുവോണത്തോണിയെ കാട്ടൂരിലേക്ക് യാത്രയാക്കിയത്.

ദേവസ്വം ബോര്‍ഡ്  അസി. കമീഷണര്‍ എസ്. അശോക്കുമാര്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എസ്. അജിത്കുമാര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ഗീതാകൃഷ്ണന്‍, സെക്രട്ടറി അനില്‍, പള്ളിയോട സേവാസംഘം പ്രസിഡന്‍റ് ഡോ. കെ.ജി. ശശിധരന്‍ പിള്ള എന്നിവര്‍ തിരുവോണത്തോണിയെ യാത്രയാക്കാന്‍ ക്ഷേത്രകടവിലത്തെിയിരുന്നു. 

കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രകടവില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം 6.15ന് ഓണവിഭവങ്ങളും കയറ്റി മങ്ങാട്ട് ഭട്ടതിരി തോണിയിലേറി തിരുവാറന്മുളയിലേക്ക് യാത്രതിരിക്കും. അയിരൂര്‍ മഠം, മേലുകര വെച്ചൂര്‍ മഠം എന്നിവിടങ്ങളിലെ വിശ്രമങ്ങള്‍ക്കുശേഷം പുലര്‍ച്ചെ 5.30ഓടെ ആറന്മുള ക്ഷേത്രകടവിലത്തെുന്ന തോണിയെ ഭക്തജനങ്ങളും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.