ഗുണനിലവാരം കുറവ്: ‘കൃഷ്ണ’ പാക്കറ്റ് പാല്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു


പാലക്കാട്: മീനാക്ഷിപുരം ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരം കുറവുള്ളതായി കണ്ടത്തെിയ പാക്കറ്റ് പാല്‍ തമിഴ്നാട്ടിലേക്ക് മടക്കിയയച്ചു. പൊള്ളാച്ചി ശ്രീഹരി ഡയറി ഫാമിന്‍െറ ഉടമസ്ഥതയിലുള്ള ‘കൃഷ്ണ’ പാക്കറ്റ് പാലാണ് ഭക്ഷ്യസുരക്ഷാ കമീഷണറുടെ നിര്‍ദേശപ്രകാരം മടക്കിയയച്ചത്. സ്റ്റാന്‍റര്‍ഡൈസ്സ് മില്‍ക്ക് എന്ന പേരില്‍ എത്തിയ പാലില്‍ കൊഴുപ്പിന്‍െറ അളവ് 4.5 വേണ്ടിടത്ത് 3.2 മാത്രമാണുണ്ടായിരുന്നതെന്ന് ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പറഞ്ഞു. തൃശൂര്‍, എറണാകുളം മാര്‍ക്കറ്റിലേക്കായി ബുധനാഴ്ച രാവിലെ കൊണ്ടുവന്ന 1600 ലിറ്റര്‍ പാലാണ് തിരിച്ചയച്ചത്. ഓണം പ്രമാണിച്ച് ആഗസ്റ്റ് 18 മുതല്‍ മീനാക്ഷിപുരം, വാളയാര്‍ ചെക്പോസ്റ്റുകളില്‍ പാല്‍ പരിശോധന നടക്കുന്നുണ്ട്. 18 മുതല്‍ 25 വരെയുള്ള എട്ടു ദിവസം രണ്ടു ചെക്പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് എത്തിയത് 54,92275 ലിറ്റര്‍ പാലും 27742 ലിറ്റര്‍ തൈരുമാണ്. ഈ ദിവസങ്ങളില്‍ ഗുണനിലവാരം കുറവുള്ളതായി കണ്ടത്തെിയ പാല്‍ വണ്ടികള്‍ തമിഴ്നാട്ടിലേക്ക് മടക്കിവിട്ടിരുന്നു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.