നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നത്തെിയ ഇന്‍ഡിഗോ വിമാനത്തിന്‍െറ ടോയ്ലെറ്റില്‍ നിന്നും അഞ്ച് കിലോ സ്വര്‍ണമാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡി.ആര്‍.ഐ) പിടികൂടിയത്. സ്വര്‍ണം കൊണ്ടുവന്ന തമിഴ്നാട് രാമനാഥപുരം സ്വദേശി ബക്കീര്‍ മുഹ്യിദ്ദീനെ(42) അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒന്നേകാല്‍ കോടിയോളം രൂപ വിലവരുമെന്ന് ഡി.ആര്‍.ഐ അറിയിച്ചു.ഇയാളെ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബംഗളരൂവില്‍നിന്നും വന്ന ഇന്‍ഡിഗോ വിമാനത്തിന്‍െറ ടോയ്ലെറ്റില്‍നിന്നും എട്ട് കിലോ സ്വര്‍ണം ഡി.ആര്‍.ഐ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ദുബൈയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നുണ്ടെന്ന വിവരം ലഭിച്ചത്. പുലര്‍ച്ചെ 4.45 ന് ദുബൈയില്‍ നിന്നുമത്തെിയ ഈ വിമാനം പിന്നീട് 7.10 ന് ഡല്‍ഹിയിലേക്ക് പോകുന്നതാണ്. ടോയ്ലെറ്റില്‍ നിക്ഷേപിച്ച സ്വര്‍ണം ഡല്‍ഹിയിലേക്കുള്ള ഏതെങ്കിലും യാത്രക്കാരനെ ഉപയോഗപ്പെടുത്തി ടോയ്ലെറ്റില്‍നിന്നുമെടുത്ത് ഡല്‍ഹി വിമാനത്താവളം വഴി പുറത്തുകടത്താനായിരിക്കാം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു. ഡല്‍ഹി വിമാനത്തില്‍ യാത്ര ചെയ്യാന്‍ എത്തിയിരുന്നവരുടെ ലിസ്റ്റ് അന്വേഷണത്തിന്‍െറ ഭാഗമായി ഡി.ആര്‍.ഐ ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.