തിരുവനന്തപുരം: സംസ്ഥാനത്തെ 35 എ.ഐ.പി സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള ഗ്രാന്‍റ് അനുവദിക്കാനും തസ്തിക നിര്‍ണയ നടപടി പൂര്‍ത്തിയാക്കാനുമുള്ള വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശം ധനവകുപ്പ് തള്ളി. എ.ഐ.പി സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ നേരത്തേ ഒറ്റത്തവണ ഗ്രാന്‍റ് നല്‍കിയതാണെന്നും ഇനി അനുവദിക്കാനാകില്ളെന്നുമുള്ള വിയോജനക്കുറിപ്പോടെയാണ് ഫയല്‍ മുഖ്യമന്ത്രിക്ക് തിരിച്ചയച്ചത്. മന്ത്രി കെ.എം. മാണിയും അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമും വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശത്തോട് വിയോജിച്ചു.
ഫിനാന്‍സ് ആന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ ചുമതലയുള്ള ബി. ശ്രീനിവാസ്, എ.ഐ.പി സ്കൂളുകളില്‍ നിലവിലുള്ള അധ്യാപകര്‍ 56 വയസ്സ് പൂര്‍ത്തിയായി വിരമിച്ചുപോവുകയോ അല്ളെങ്കില്‍ സ്കൂളുകള്‍ നിര്‍ത്തലാക്കുകയോ ആണ് ചെയ്യേണ്ടതെന്ന നിലപാടാണ് സ്വീകരിച്ചത്. ഫയല്‍ നിയമവകുപ്പിലും ഉദ്യോഗസ്ഥ പരിഷ്കരണ വകുപ്പിലും അയച്ച ശേഷമാണ് നിര്‍ദേശം തള്ളി മുഖ്യമന്ത്രിക്ക് തിരികെ നല്‍കിയത്. അധ്യാപക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ എ.ഐ.പി സ്കൂളുകളിലെ പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതുപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് ഫയല്‍ അയച്ചത്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയ ഇന്‍റന്‍സീവ് പ്രോഗ്രാം (എ.ഐ.പി) പ്രകാരം സംസ്ഥാനത്തെ ആറ് ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ 1994ല്‍ അനുവദിച്ച 35 സ്കൂളുകളാണുള്ളത്. 2013ല്‍ ഈ സ്കൂളുകളിലെ അധ്യാപകര്‍ക്ക് കെ.ഇ.ആറും കെ.എസ്.ആറും ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന് ഇവിടുത്തെ 238 ജീവനക്കാര്‍ക്ക് 2003 മുതലുള്ള കുടിശ്ശിക അടക്കം ശമ്പളം അനുവദിച്ച് ഉത്തരവിറക്കി.
കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ആദ്യഘട്ടം ഗ്രാന്‍റ് അനുവദിക്കുകയും ചെയ്ത സ്കൂളുകള്‍ പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കണമെന്ന വ്യവസ്ഥയിലാണ് തുടങ്ങിയത്.
കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍റ് നിര്‍ത്തിയതോടെ സ്കൂളുകള്‍ പ്രതിസന്ധിയിലായി. 2013ല്‍ എ.ഐ.പി സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശം ഭരണതലത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലെ ഏറ്റുമുട്ടലിന് ഇടയാക്കിയിരുന്നു. വിവാദങ്ങളത്തെുടര്‍ന്ന് സ്കൂളിന് എയ്ഡഡ് പദവി നല്‍കാനുള്ള നിര്‍ദേശം തള്ളുകയും പകരം ജീവനക്കാര്‍ക്ക് കെ.ഇ.ആറും കെ.എസ്.ആറും ബാധകമാക്കി സര്‍ക്കാര്‍ ശമ്പളം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. വന്‍തോതില്‍ കുട്ടികള്‍ വര്‍ധിച്ചുവരുന്ന സ്കൂളുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ നടത്തിപ്പുകാര്‍ക്ക് സാധിക്കാത്ത അവസ്ഥയാണ്. സ്കൂളില്‍ തസ്തിക നിര്‍ണയം നടത്തി പുതിയ നിയമനം നടത്താന്‍ അനുമതിയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.