അറബിക് സര്‍വകലാശാല: മുസ്ലിം സംഘടനകള്‍ പ്രക്ഷോഭത്തിന്


കോഴിക്കോട്: അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം മൂന്നു മണിക്ക് കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.
കെ.എ.ടി.എഫ് വിളിച്ചുചേര്‍ത്ത കൂട്ടായ്മയില്‍ എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ (സമസ്ത), പ്രഫ. എന്‍.പി. മഹമൂദ് (സുന്നി എ.പി വിഭാഗം), വി. അബ്ദുല്‍സലാം (കെ.എന്‍.എം), വി.പി. ബഷീര്‍ (ജമാഅത്തെ ഇസ്ലാമി), കെ. മോയിന്‍കുട്ടി, സി.കെ. ഉമര്‍ (കെ.എന്‍.എം), എന്‍.കെ. അബൂബക്കര്‍, ടി.പി. അബ്ദുല്‍ഹഖ്, വി.പി. അബ്ദുല്‍ അസീസ്, പി. അബ്ദുല്‍ഹമീദ്, പി.പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. കെ.എ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. അബ്ദുല്‍ അസീസ് സ്വാഗതവും കെ.കെ. അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.