കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ളാസ് റൂട്ടുകളില്‍ വീണ്ടും അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി.
സര്‍ക്കാറും കെ.എസ്.ആര്‍.ടി.സിയും ആഗസ്റ്റ് 31നകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍െറ നിര്‍ദേശം.
2013ല്‍ കെ.എസ്.ആര്‍.ടി.സിയുടെ കുത്തകയായിരുന്ന റൂട്ടുകളില്‍ സ്വകാര്യ ഫാസ്റ്റ് പാസഞ്ചറുകളെ അനുവദിച്ച് സര്‍ക്കാര്‍ 2014ല്‍ ഉത്തരവിറക്കി.
ഇതിനെതിരെ കേരള ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാറിന്‍െറ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹൈകോടതി കണ്ടത്തെി.
തുടര്‍ന്ന് നിലവിലെ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് അവസാനിക്കുന്നമുറക്ക് കെ.എസ്.ആര്‍.ടി.സിക്ക് റൂട്ട് കൈമാറാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇപ്പോള്‍ സൂപ്പര്‍ ക്ളാസ് റൂട്ടുകളില്‍ സ്വകാര്യ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടി നിയമവിരുദ്ധമാണെന്നും സര്‍ക്കാറിന്‍െറ ഈ നിര്‍ദേശം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡിജോ കാപ്പന്‍ ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.