യുവാവിന്‍െറ നഗ്നചിത്രമെടുത്ത് പണം തട്ടാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍


കൊച്ചി: യുവാവിനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി നഗ്നഫോട്ടോയെടുത്ത ശേഷം പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍.
ഈരാട്ടുപേട്ട സ്വദേശിനി ഷാമിലി (26), അരൂക്കുറ്റി വടുതല സ്വദേശി ബിബിന്‍ എന്ന കുഞ്ഞന്‍ (25), ഉദയംപേരൂര്‍ സ്വദേശി ശരത് (20) എന്നിവരാണ് അറസ്റ്റിലായത്.
 കേസില്‍ രണ്ടുപേരെ പിടികൂടാനുണ്ട്. ആഗസ്റ്റ് 17ന് ചേര്‍ത്തല സ്വദേശിയും ഇന്‍റീരിയര്‍ ഡെക്കറേറ്ററുമായ യുവാവിനെ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം അമ്മന്‍കോവില്‍ റോഡിലുള്ള ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തിയ ശേഷമാണ് നഗ്നചിത്രമെടുക്കാന്‍ ശ്രമിച്ചത്.
ഹെറിറ്റേജ് കെട്ടിടത്തിന്‍െറ ഇന്‍റീരിയര്‍ വര്‍ക്ക് ഓര്‍ഡര്‍ കൊടുക്കാമെന്നുപറഞ്ഞ് ബംഗളൂരുവില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നതെന്ന് പരിചയപ്പെടുത്തിയാണ് ഷാമിലി യുവാവിനെ വിളിച്ചുവരുത്തിയത്.
സംസാരിച്ചിരിക്കേ മറ്റ് മൂന്നുപേര്‍ മുറിയില്‍ കയറിവന്ന് യുവാവിനെ ഉപദ്രവിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങാനായി ഷാമിലിയുമൊത്ത് യുവാവിന്‍െറ നഗ്നചിത്രം എടുക്കാനും ശ്രമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.