ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് പേക്കൂത്ത് നടത്തിയ പൊലീസുകാരന്‍ മലയാളി

ന്യൂഡല്‍ഹി: മദ്യപിച്ച് ലക്കുകെട്ട് കാല്‍ നിലത്തുറക്കാതെ ഡല്‍ഹി മെട്രോയില്‍ യാത്രചെയ്തതിന് സസ്പെന്‍ഷനിലായ പൊലീസുകാരന്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. ഡല്‍ഹി പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബ്ളായ പി.കെ. സലീം കോട്ടയം സ്വദേശിയാണ്. പൊലീസ് യൂനിഫോമില്‍  മദ്യപിച്ച് നിലതെറ്റിയനിലയില്‍ ട്രെയിനില്‍ വീഴുന്ന സലീമിന്‍െറ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് ഇയാള്‍ സസ്പെന്‍ഷനിലായത്.

ഇയാള്‍ മലയാളിയാണെന്ന് വ്യക്തമായതോടെ ഡല്‍ഹി പൊലീസിന്‍െറ നാണക്കേട് ഡല്‍ഹി മലയാളികളുടേതുമായി.
പിടിച്ചുനില്‍ക്കാന്‍പോലുമാകാതെ ആടിയാടി ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്താന്‍ ബ്രേക്കിട്ടപ്പോള്‍ ട്രെയിനിനുള്ളില്‍ വീഴുന്ന സലീമിന്‍െറ ദൃശ്യങ്ങള്‍ സഹയാത്രികരിലാരോ വിഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കിലിടുകയായിരുന്നു.

മറ്റ് യാത്രക്കാര്‍ക്ക് ശല്യമാവുമെന്നതിനാല്‍ ഡി.എം.ആര്‍.സി നിയമപ്രകാരം മദ്യപിച്ചവരെയും മദ്യം കൈയില്‍ സൂക്ഷിക്കുന്നവരെയും മെട്രോ ട്രെയിനുകളില്‍ കയറ്റാറില്ല. അങ്ങനെയിരിക്കെയാണ് പൊലീസുകാരന്‍ തന്നെ സ്വബോധമില്ലാതെ ട്രെയിനില്‍ കയറി പേക്കൂത്ത് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.