അടൂര്‍: മണക്കാല ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെ വിവാദമായ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത ‘ചെകുത്താന്‍’ ലോറി അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. റാലിക്ക് എത്തുമ്പോള്‍ ‘ചെകുത്താന്‍’ എന്ന് ബോര്‍ഡ് വെച്ചിരുന്നു. പുതുശേരി ഭാഗത്തുനിന്ന് സി.ഐ നന്ദകുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലോറി കസ്റ്റഡിയിലെടുത്തത്. ലോറി ഡ്രൈവര്‍ ഏറത്ത് പുതുശേരിഭാഗം കീഴേതില്‍ വീട്ടില്‍ സദാനന്ദനെ (60) അറസ്റ്റ് ചെയ്തു.
പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജില്‍ അതിരുവിട്ട ഓണാഘോഷം നടന്നത്. ഫയര്‍ എന്‍ജിന്‍, കെ.എസ്.ആര്‍.ടി.സി ബസ്, ലോറി, മണ്ണുമാന്തിയന്ത്രം, ക്രെയിന്‍, ട്രാക്ടര്‍ എന്നിവ വാടകക്ക് എടുത്താണ് വിദ്യാര്‍ഥികള്‍ അഴിഞ്ഞാടിയത്. ‘സ്ഫടികം’ സിനിമയില്‍ ലോറിയില്‍ ‘ചെകുത്താന്‍’ എന്ന് എഴുതി ബോര്‍ഡ് വെച്ചതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കറുത്തമഷി ഉപയോഗിച്ച് ‘ചെകുത്താന്‍’ എന്ന ബോര്‍ഡ് വെച്ചത്. ട്രാക്ടറിന്‍െറ യന്ത്രഭാഗത്തിന് മുകളില്‍ പെണ്‍കുട്ടികളും ഇരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.