പട്ടാമ്പി: പട്ടാമ്പിയില്‍ വെട്ടേറ്റ് ചികിത്സയിലിരുന്ന യുവാവിനെ ആശുപത്രിയില്‍ കൊലപ്പെടുത്തി. പെരുമുടിയൂര്‍ തറയില്‍ കൊപ്പത്ത് അലിയുടെ മകന്‍ നജീബ് (23) ആണ് മരിച്ചത്. യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വെട്ടേറ്റ നജീബ് പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രിയിലത്തെിയ അക്രമി സംഘം കഴുത്തിന് മുറിവേല്‍പിച്ചാണ് കൊലപ്പെടുത്തിയത്. ഉടന്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ചയാണ് ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നജീബിന് പരിക്കേറ്റത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.