പൊലീസ് സേനയിലെ പര്‍ച്ചേസുകളില്‍ ജാഗ്രത പാലിക്കണം: ചെന്നിത്തല

തിരുവനന്തപുരം: പൊലീസ് സേനയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ആക്ഷേപങ്ങളും പരാതികളും ഒഴിവാക്കാന്‍ മതിയായ ജാഗ്രതയും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം മന്ത്രി ആവശ്യപ്പെട്ടത്. നിലവിലെ സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. സേനയുടെ ആധുനികവത്കരണത്തിന് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ അതിന്‍െറ ആവശ്യകതയും ഗുണനിലവാരവും ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തണം.

വാഹനങ്ങളും ഉപകരണങ്ങളും വാങ്ങാനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഒരു പ്രത്യേക കമ്പനിയില്‍ നിന്നുമാത്രം ലഭ്യമാകുന്ന തരത്തിലുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കണം. കമ്പനികളുടെ സ്വീകാര്യത പരിശോധിക്കുകയും സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. സര്‍ക്കാര്‍ ഇ- ടെന്‍ഡര്‍ നിര്‍ബന്ധമാക്കിയ പര്‍ച്ചേസുകള്‍ അത്തരത്തിലാണ് നടന്നതെന്ന് ഉറപ്പുവരുത്തണം. വാങ്ങുന്ന സാധനങ്ങളുടെ  ആധുനികതയും സാങ്കേതികമികവും പരിശോധിച്ച് സുതാര്യതയോടും മതിയായ ജാഗ്രതയോടും കൂടി മാത്രമേ ഉപകരണങ്ങള്‍ വാങ്ങാവൂവെന്നും ആഭ്യന്തരമന്ത്രി കത്തില്‍ നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.