തിരുവനന്തപുരം: പാര്‍ട്ടിനിലപാട് അനുസരിച്ചാണ് നിലവിളക്ക് കൊളുത്താത്തതെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. 1967മുതല്‍ കേരളത്തില്‍ മുസ്ലിം ലീഗ് മന്ത്രിമാരുണ്ട്. അവര്‍ തുടര്‍ന്നുവന്ന നിലപാട് തന്നെയാണ് തന്‍േറതും. മന്ത്രി മുനീര്‍ നിലവിളക്ക് കൊളുത്തുന്നുണ്ടല്ളോ എന്ന് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി. വീടിന്‍െറ പേര് മാറ്റി, എസ്.എസ്.എ പരിപാടിയില്‍ പച്ച ബ്ളൗസ് ധരിക്കാന്‍ നിര്‍ദേശം നല്‍കി, സ്കൂളുകളില്‍ പച്ച ബോര്‍ഡ് സ്ഥാപിച്ചു തുടങ്ങിയ വിവാദങ്ങളെല്ലാം മാധ്യമങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ്. ടൂറിസം വകുപ്പിന്‍െറ അനുമതിയോടെയാണ് പുതുക്കിപ്പണിത വീടിന് ഗ്രെയ്സ് എന്ന പേരിട്ടത്. ഗംഗ എന്ന പേര് മാറ്റിയല്ലായിരുന്നു ഇത്.
കളമശ്ശേരിയില്‍ എസ്.എസ്.എ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന അധ്യാപികമാരോട് സെറ്റും മുണ്ടും ധരിച്ച് വരാന്‍ നഗരസഭാ ചെയര്‍മാന്‍െറ നേതൃത്വത്തിലുള്ള സംഘാടകസമിതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ടൈപ്പ് ചെയ്ത ഇടതുപക്ഷക്കാരിയായ ഡി.ടി.പി ഓപറേറ്റര്‍ പച്ച ബ്ളൗസ് എന്നാക്കുകയായിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളിലെല്ലാം പച്ച ബോര്‍ഡുകളാണ് ഉപയോഗിക്കുന്നത്. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ മണ്ഡലത്തിലെ സ്കൂളുകളില്‍ നേരത്തേതന്നെ പച്ച ബോര്‍ഡുകള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
ഓണ്‍ലൈനായി നടത്തിയ എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷക്ക് ലക്ഷക്കണക്കിന് ചോദ്യപേപ്പര്‍ അച്ചടിച്ചതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥരില്‍നിന്ന് തുക തിരിച്ചുപിടിക്കാന്‍ നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.