തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരത്തില്‍നിന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നേതൃത്വം പിന്മാറിയത് എന്തിനെന്ന് ആര്‍ച് ബിഷപ് ഡോ. സൂസപാക്യം വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറുമായുള്ള രൂപതയുടെ കരാര്‍ എന്താണെന്ന് മത്സ്യത്തൊഴിലാളികളെ അറിയിക്കണം. രൂപത സമരത്തില്‍നിന്ന് പിന്മാറിയാല്‍ മത്സ്യത്തൊഴിലാളികളുമായി ചേര്‍ന്ന് സി.പി.എം സമരം ഏറ്റെടുക്കും.
വിഴിഞ്ഞം പദ്ധതിക്ക് സി.പി.എം എതിരല്ല. പദ്ധതി തടസ്സപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. കരാറിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചത്.
കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യമെന്നും പൂച്ചയായി മാറാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ളെന്നുമായിരുന്നു മറുപടി.
കരാര്‍ ഒപ്പിടുന്ന വേദിയില്‍ പ്രതിഷേധിക്കുമോയെന്ന് ആരാഞ്ഞപ്പോള്‍ അവിടെപ്പോയി പ്രതിഷേധിച്ച് ജനങ്ങള്‍ക്ക് എതിരാകാന്‍ ഉദ്ദേശിക്കുന്നില്ളെന്നും മുതല്‍ മുടക്കാന്‍ പറ്റാത്ത സംസ്ഥാനമാണെന്ന് മാധ്യമങ്ങള്‍ക്കും ഉമ്മന്‍ ചാണ്ടിക്കും പ്രചരിപ്പിക്കാന്‍ വേണ്ടിയല്ളേ ഈ ചോദ്യമെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.