പാപ്പാന്‍െറ മരണം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അപായപ്പെടുത്തല്‍ കേസ് അവസാനിപ്പിച്ചേക്കും

തൃശൂര്‍: വിഷം കഴിച്ച് പാപ്പാന്‍ മരിച്ചതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അപായപ്പെടുത്താനുണ്ടായ സംഭവത്തില്‍ അന്വേഷണം വഴിമുട്ടി. രാമചന്ദ്രനെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടായത് പുറത്തു നിന്നുള്ളവരല്ളെന്ന നേരത്തെയുള്ള നിഗമനത്തെ സാധൂകരിക്കുന്നതാണ് പാപ്പാന്‍െറ ആത്മഹത്യ സൂചിപ്പിക്കുന്നതെന്ന് അന്വേഷണ സംഘം  സൂചിപ്പിച്ചു.
 ഇക്കഴിഞ്ഞ ഏഴിനായിരുന്നു ആനക്ക് നല്‍കാനുള്ള ഒൗഷധച്ചോറില്‍ ബ്ളേഡ് കണ്ടത്തെിയത്. ഷിബു തന്നെയായിരുന്നു ബ്ളേഡ് കണ്ടത്തെി മറ്റുള്ളവരെ വിവരം അറിയിച്ചത്.
ദേവസ്വത്തിന്‍െറ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും പ്രാഥമികമായ വിലയിരുത്തലിന് ശേഷം പുരോഗതിയില്ലാതെ അവസാനിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് മാധ്യമങ്ങളും ആനപ്രേമി സംഘവും ഇടപെട്ടപ്പോഴാണ് അന്വേഷണം പുനരാരംഭിച്ചത്.  വനംവകുപ്പും അന്വേഷണം തുടങ്ങി.
 ആദ്യഘട്ട മൊഴിയെടുപ്പ് കഴിഞ്ഞിരുന്നുവെങ്കിലും ബ്ളേഡ് ഇട്ടതിനെക്കുറിച്ച് ഒന്നും അറിവായിരുന്നില്ല. ഇതിനിടെയാണ് പാപ്പാന്‍ വിഷം കഴിച്ചതും മരിച്ചതും. വിഷം കഴിച്ച ഷിബു താന്‍ നിരപരാധിയാണെന്ന് ആനയുടെ അടുത്തത്തെി പൊലീസ് നോക്കി നില്‍ക്കെ മാപ്പ് പറഞ്ഞിരുന്നു. മാനസികമായി പീഡിപ്പിച്ചതാണ് ഷിബുവിന്‍െറ മരണ കാരണമെന്ന് ആന ഉടമസ്ഥ ഫെഡറേഷന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യമാണ് ആനയെ അപായപ്പെടുത്താന്‍ ശ്രമിച്ചവര്‍ പുറത്തുനിന്നുള്ളവരല്ളെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തുന്നത്. എന്നാല്‍, പാപ്പാന്‍െറ മരണമുണ്ടായതോടെ കൂടുതല്‍ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല. ആദ്യഘട്ടത്തിന് ശേഷം മൊഴി നല്‍കിയവരെ നുണപരിശോധനക്ക് വിധേയമാക്കാതിരുന്നതും പാപ്പാന്മാരുടെയും ആന ഉടമസ്ഥരുടെയും സംഘടനകള്‍ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടാതിരുന്നതുമാണ് സംഭവം ഇത്രയേറെ വഷളാക്കിയതെന്നും ഹെറിട്ടേജ് അനിമല്‍ ടാസ്ക്ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം കുറ്റപ്പെടുത്തി.
പൊലീസ് അന്വേഷണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പാപ്പാന്മാരുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹെറിട്ടേജ് അനിമല്‍ ടാസ്ക്ഫോഴ്സ് മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.