കോഴിക്കോട്: എന്‍.സി.സി കാഡറ്റ് ധനുഷ് കൃഷ്ണ (18) വെടിയേറ്റു മരിച്ച സംഭവത്തില്‍, പരിശീലനത്തിനത്തെിയ വിദ്യാര്‍ഥികള്‍ക്ക് വെടിയുണ്ടകള്‍ വിതരണം ചെയ്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തുന്ന ഫയറിങ് ബട്ട് രജിസ്റ്റര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
രജിസ്റ്റില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്‍െറ ഭാഗമായാണ് അന്വേഷണ ചുമതലയുള്ള നോര്‍ത് അസിസ്റ്റന്‍റ് കമീഷണര്‍ ജോസി ചെറിയാന്‍ ഇത് കസ്റ്റഡിയിലെടുത്തത്. ഇത് ഉടന്‍ ഫോറന്‍സിക് പരിശോധനക്കയക്കും. ധനുഷ് വെടിയേറ്റു മരിക്കുന്നതിന് തൊട്ടുമുമ്പ് വെടിവെപ്പ് പരിശീലനം നടത്തിയ എട്ടു പേരുടെയും അതിനുശേഷം പരിശീലനം നടത്തേണ്ടിയിരുന്ന എട്ടു പേരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി.
മൃതദേഹത്തിനടുത്തുനിന്ന് കിട്ടിയ റൈഫ്ള്‍ തൊട്ടുമുമ്പ് ഉപയോഗിച്ച കാഡറ്റ്, ധനുഷിന്‍െറ മുറിയില്‍ കൂടെ താമസിച്ചിരുന്ന നാലു പേര്‍, ഹവില്‍ദാര്‍മാര്‍ എന്നിവരില്‍നിന്നും മൊഴിയെടുത്തു. തെളിവെടുപ്പിന്‍െറ ഭാഗമായി അന്വേഷണ സംഘം ഉടന്‍ ധനുഷിന്‍െറ പത്തനാപുരത്തെ വീട് സന്ദര്‍ശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.