ഹനീഫവധം: മന്ത്രി സി.എന്‍. ബാലകൃഷ്ണനെ പ്രതിചേര്‍ക്കണം –സി.പി.എം

തിരുവനന്തപുരം: ചാവക്കാട് ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹിയായ എ.സി. ഹനീഫയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവനാളുകളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മന്ത്രി സി.എന്‍. ബാലകൃഷ്ണനെ പ്രതിചേര്‍ക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഗ്രൂപ് കലഹത്തിന്‍െറ പേരില്‍ നടന്ന ഈ കൊലപാതകം കൈകാര്യം ചെയ്യുന്ന രീതി നിയമവാഴ്ചയെ പരിഹസിക്കുന്ന വിധത്തിലാണ്. കൊലപാതകത്തിന് ഉത്തരവാദിയെന്ന് കെ.പി.സി.സി തന്നെ കണ്ടത്തെിയ ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല. ഇയാളെയും സംഘത്തെയും സഹായിക്കുന്നത് തൃശൂര്‍ ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ് മന്ത്രിയാണെന്ന് ഹനീഫയുടെ സഹോദരന്‍ ഉമ്മര്‍ പരസ്യമായി ആവലാതിപ്പെട്ടിട്ടും ആഭ്യന്തരവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സി.എന്‍. ബാലകൃഷ്ണന്‍െറ പങ്ക് ഉള്‍പ്പെടെ കുറ്റകൃത്യത്തിന് പിറകിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.