പാലക്കാട്: ഡല്‍ഹിയില്‍ ബി.ജെ.പി ബന്ധമുള്ള വ്യവസായ സംഘടനയുമായി ചേര്‍ന്ന് നസിറുദ്ദീന്‍ വിഭാഗം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത് രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ടാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കെ. ഹസന്‍കോയ വിഭാഗം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംഘടനയുടെ ഒരു തരത്തിലുള്ള യോഗം വിളിക്കാനും നസിറുദ്ദീന് അധികാരമില്ല. കോഴിക്കോട് മുന്‍സിഫ് കോടതിയും ജില്ലാ കോടതിയും പലതവണ ഇതുസംബന്ധിച്ച് വിധി പറഞ്ഞതാണ്. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് കോടതിയലക്ഷ്യമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.