തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 3500 രൂപ ബോണസും 2200 രൂപ ഉത്സവബത്തയും നല്‍കും. 10000 രൂപ മുന്‍കൂറായും അനുവദിക്കും. 18870 രൂപയോ അതില്‍ താഴെയോ ആകെ ശമ്പളമുള്ളവര്‍ക്ക് ബോണസിന് അര്‍ഹത. ബോണസ് പരിധിക്ക് പുറത്തുള്ളവര്‍ക്ക് ഉത്സവബത്തയും ലഭിക്കും. ഈ മാസം 20 മുതല്‍ ഇവ വിതരണം ചെയ്യും. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
2015 മാര്‍ച്ച് 31ന് ജോലിയിലുണ്ടായിരുന്നവരും തുടര്‍ച്ചയായി ആറു മാസമെങ്കിലും സര്‍വിസുമുള്ള ജീവനക്കാര്‍ക്കാണ് ബോണസിന് അര്‍ഹത. കൃഷിഫാമുകള്‍, സീഡ് ഫാമുകള്‍, റീജനല്‍ വര്‍ക്ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും എല്ലാ വകുപ്പുകളിലെയും എന്‍.എം.ആര്‍, സ്ഥിരം തൊഴിലാളികള്‍, ജീവനക്കാര്‍, സീസണല്‍ബത്ത വാങ്ങുന്നവര്‍ എന്നിവര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.