തിരുവനന്തപുരം: ഇടുക്കിയിലെ പട്ടയവിതരണത്തില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ആകെ ലഭിച്ചത് മൂന്നുശതമാനം ഭൂമി. ആദിവാസികള്‍ക്ക് ഒന്നും പട്ടികജാതിക്കാര്‍ക്ക് രണ്ടും ശതമാനമാണ് ലഭിച്ചത്. 1986 മുതല്‍ 2014 വരെ 62,000ത്തോളം ഏക്കര്‍ ഭൂമിക്ക് പട്ടയം നല്‍കി. ഇക്കാലത്ത് 77,000 പേര്‍ക്ക് പട്ടയം ലഭിച്ചു. അതില്‍ 25,903 ഏക്കര്‍ വനഭൂമിയും വിതരണം ചെയ്തിട്ടുണ്ട്. അതില്‍തന്നെ 1,249 ഏക്കര്‍ ഭൂമി പട്ടികജാതിക്കാര്‍ക്കും 679 ഏക്കര്‍ ആദിവാസികള്‍ക്കും ലഭിച്ചു. ഭൂരഹിതരായ ആദിവാസികളില്‍ 584 കുടുംബങ്ങള്‍ക്ക് മാത്രമാണ് പട്ടയം നല്‍കിയത്. ഭൂമി പതിച്ചുനല്‍കല്‍ -1964 പ്രകാരം പതിച്ചുനല്‍കുന്ന ഭൂമിയുടെ 25 ശതമാനത്തില്‍ കുറയാത്ത സ്ഥലം പട്ടികജാതി-വര്‍ഗക്കാര്‍ക്കാണ് നല്‍കേണ്ടത്.
അതുപോലെ പത്തുശതമാനം ഭൂമി വിമുക്തഭടന്മാര്‍ക്കും പതിച്ചുനല്‍കണം. നിയമത്തിലെ ഈ വ്യവസ്ഥകളൊന്നും ഇടുക്കിയിലെ പട്ടയവിതരണത്തില്‍ ഇതുവരെ പാലിച്ചിട്ടില്ളെന്നാണ് റവന്യൂവകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നത്.മതികെട്ടാന്‍ വിവാദകാലത്ത് മാണി പറഞ്ഞത് 1,773 ഏക്കര്‍ സ്ഥലം ആദിവാസികള്‍ക്ക് നല്‍കുമെന്നാണ്. എന്നാല്‍, പട്ടയംനല്‍കുന്ന ഘട്ടമത്തെുമ്പോള്‍ ആദിവാസികളും പട്ടികജാതിക്കാരും പിന്തള്ളപ്പെടുമെന്നാണ് ഇടുക്കിയിലെ പട്ടയവിതരണത്തിന്‍െറ ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇടുക്കിയിലെ ഹൈറേഞ്ചില്‍ അഞ്ചുതരം വനങ്ങളാണുള്ളത്.
ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍, ഉഷ്ണമേഖലാ അര്‍ധനിത്യഹരിതവനങ്ങള്‍, ഈര്‍പ്പമുള്ളതും വരണ്ടതുമായ ഇലപൊഴിയും കാടുകള്‍, ചോലക്കാടുകള്‍, പുല്‍മേടുകള്‍ എന്നിങ്ങനെ. അതില്‍ കാര്‍ഡമം ഹില്‍ റിസര്‍വ്(സി.എച്ച്.ആര്‍)റവന്യൂഭൂമിയാണെന്നാണ് മതികെട്ടാന്‍ കൈയേറിയപ്പോള്‍ മന്ത്രി കെ.എം. മാണി വാദിച്ചിരുന്നത്. ഇവിടത്തെ ഭൂമിയില്‍ റവന്യൂവകുപ്പിനും മരങ്ങള്‍ക്കുമേല്‍ വനംവകുപ്പിനുമാണ് അധികാരമെന്നായിരുന്നു മാണിയുടെ നിലപാട്. അന്ന് ഇടതുപക്ഷത്തുണ്ടായിരുന്ന പി.ജെ. ജോസഫും മതികെട്ടാനില്‍ മാണിക്കൊപ്പമായിരുന്നു. എന്നാല്‍, സര്‍ക്കാറാകട്ടെ ഹൈകോടതിയില്‍ സി.എച്ച്.ആര്‍ വനഭൂമിയാണെന്ന് സത്യവാങ് മൂലം നല്‍കി. സി.എച്ച്.ആര്‍ ഭൂമി കേന്ദ്ര വനനിയമത്തിന് കീഴിലാണെന്ന വനംവകുപ്പിന്‍െറയും നിലപാട് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി അംഗീകരിച്ചു.
മാത്രമല്ല, മതികെട്ടാന്‍ വനഭൂമിയില്‍നിന്ന് കൈയേറ്റക്കാരെ പൂര്‍ണമായും കുടിയിറക്കുകയും ചെയ്തു. സി.എച്ച്.ആറില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ മരങ്ങള്‍ വെട്ടിമാറ്റാതെ അടിക്കാട് തെളിച്ച് കൃഷിചെയ്യാന്‍ 1822ഏപ്രിലില്‍ തിരുവിതാംകൂര്‍ രാജാവാണ് നിബിഡവനം കുത്തകപ്പാട്ടത്തിന് നല്‍കിയത്. ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളില്‍ വ്യാപിച്ചുകിടക്കുന്ന വനങ്ങള്‍ സി.എച്ച്.ആര്‍ എന്ന പേരില്‍ 1897ല്‍ തന്നെ തിരുവിതാംകൂര്‍ ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 19 അനുസരിച്ച് റിസര്‍വ്വനമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഏലംകൃഷിക്ക് നല്‍കിയ ഭൂമിയില്‍ ഏലേതര കൃഷി നടത്തി പട്ടയം സംഘടിപ്പിച്ചത് മാണി റവന്യൂവകുപ്പ് മന്ത്രിയായിരുന്ന കാലത്താണ്.
സി.എച്ച്.ആര്‍. ഭൂമിയില്‍ വനം വെച്ചുപിടിപ്പിച്ച് ഇതിന് പട്ടയം നല്‍കാനാണ് മാണി മുമ്പ് കേന്ദ്രാനുമതി തേടിയത്. ആഗസ്റ്റ് ആറിന് റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് അനുസരിച്ച് ഉടുമ്പന്‍ചോലയിലെ സി.എച്ച്.ആര്‍ ഭൂമിക്കാണ് പട്ടയം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.