കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജിനായി സംസ്ഥാനത്തിന് 30 സീറ്റുകള്‍ കൂടി ലഭിച്ചു. കാത്തിരിപ്പ് പട്ടികയിലെ 400 മുതല്‍ 430 വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ 2,12,850 രൂപയും അസീസിയ കാറ്റഗറിയില്‍ പോകുന്നവര്‍ 1,80,100 രൂപയും ആഗസ്റ്റ് മൂന്നിനകം അടക്കണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ (അക്കൗണ്ട് നമ്പര്‍: 32175020010) യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ (അക്കൗണ്ട് നമ്പര്‍: 318702010406009) ഏതെങ്കിലും ശാഖയിലാണ് പണമടക്കേണ്ടത്. പേ-ഇന്‍ സ്ളിപ് www.hajcommittee.gov.in, www.keralahajcommittee.org എന്നീ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കും. പുതുതായി അവസരം ലഭിച്ചവര്‍ ആഗസ്റ്റ് 14 നകം പണമടക്കണം. കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍നിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.